HOME
DETAILS
MAL
എറണാകുളത്തെ സമൂഹ അടുക്കളകള്‍ ഇന്നലെ വിളമ്പിയത് 32,714 സ്നേഹപ്പൊതികള്
backup
March 31 2020 | 20:03 PM
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് എറണാകുളത്തെ സമൂഹ അടുക്കളകള്‍ കരുതലിന്റെ സ്നേഹപ്പൊതികള് വിളമ്പുകയാണ്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒത്തൊരുമയുടെ അടുക്കള പ്രവര്‍ത്തനമാരംഭിച്ചതോടെ ഭക്ഷണപ്പൊതികളുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ മാത്രം 32,714 പേര്‍ക്കാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 125 സമൂഹ അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 99 എണ്ണം കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തുന്നത്. 18 എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടും 8 എണ്ണം മറ്റു സംഘടനകളും നടത്തുന്നു.സമൂഹ അടുക്കളവഴി സൗജന്യമായാണ് അധികം പേര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നത്. അര്‍ഹരായ 29,870 പേരെ ഇതിനായി സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 9,786 പേരും അതിഥി തൊഴിലാളികളാണ്. 26,822 പേര്‍ക്കാണ് ഭക്ഷണപ്പൊതി ഇതു വരെ വീടുകളില്‍ എത്തിച്ചു നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."