കീടനാശിനി വിമോചിത സംസ്ഥാനം: മന്ത്രി സുനില്‍കുമാര്‍
കാസര്‍കോട്: കേരളത്തെ കേരളനാശിനി വിമോചിത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് പരിസരത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവകാര്‍ഷിക നയം സംസ്ഥാനത്ത് നടപ്പാക്കി വരികയാണ്. കീടനാശിനികളുടെ ഉപയോഗത്തിന് കേരളത്തില്‍ കര്‍ശനമായ നിരോധനം ഉണ്ടെങ്കിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും കീടനാശിനി ഉപയോഗം വ്യാപകമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്തും ഇവ നിരോധനം ലംഘിച്ച് എത്തുന്നുണ്ട്. കൃഷി ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കീടനാശിനികളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."