HOME
DETAILS
MAL
കറങ്ങിനടന്ന യുവാവിന് മാതൃകാപരമായ ശിക്ഷ നല്കി പൊലിസ്
backup
March 31 2020 | 20:03 PM
കൊച്ചി: ലോക്ക് ഡൗണിനിടെ റോഡിലിറങ്ങിയ യുവാവിന് പൊലിസിന്റെ മാതൃകാപരമായ ശിക്ഷ. തൃക്കാക്കര പൊലിസാണ് യുവാവിനെക്കൊണ്ട് 25പേരെ ബോധവല്ക്കരിച്ചത്.
അത്യാവശ്യകാരണത്തിനല്ലാതെ പുറത്തിറങ്ങിയ യുവാവിനെ കങ്ങരപ്പടി ജങ്ഷനില്‍വച്ചാണ് തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുക്കാതിരിക്കണമെങ്കില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ചുപറയണമെന്നായി പൊലിസ്.
ബൈക്കില്‍ പുറത്തിറങ്ങിയ കങ്ങരപ്പടി സ്വദേശി അക്കുവിനാണ് പൊലിസ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയത്. യുവാവാകട്ടെ തന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഫോണിലൂടെ കൂട്ടുകാരോടും ബന്ധുക്കളോടും വിളിച്ചുപറഞ്ഞ യുവാവിനെ താക്കീതുനല്കി വിട്ടയക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന പൊലിസുകാരനായ ബേസില്‍ ജോസാണ് പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഏഴായിരത്തോളം പേര് ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."