ഇരകളുടേത് നാടിന്റെ വേദന: മുഖ്യമന്ത്രി
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ എല്ലായ്‌പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടെയുണ്ടെന്നും ഇരകളുടെ വേദന നാടിന്റെ വേദനയാണന്നെും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരും പൊതുസമൂഹവും ദുരിതബാധിതരുടെ കൂടെ ഉണ്ടാകുമ്പോഴും ചിലര്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യത്വം ഉളളവര്‍ക്ക് ഇതിന് കഴിയില്ല. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കിയിരുന്നു. ഇത് എന്‍ഡോസള്‍ഫാന്‍ ഇരകളോടുളള സര്‍ക്കാറിന്റെ സമീപനത്തിന്റെ ഭാഗമാണ്. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുന:സംഘടിപ്പിച്ചു. ചികിത്സയ്ക്കായി ബാങ്ക് വായ്പയെടുത്തവരുടെ ജപ്തിനടപടികള്‍ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2006 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആരംഭിച്ചത്. ഗഡുക്കളായി നഷ്ടപരിഹാരവും പെന്‍ഷനും നല്‍കി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, പി. കരുണാകരന്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കലക്ടര്‍ കെ ജീവന്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എ.ഡി.എം കെ അംബുജാക്ഷന്‍, കെ.പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ഗോവിന്ദന്‍ പളളിരക്കാപ്പില്‍, എം.സി ഖമറുദ്ദീന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അനന്തന്‍ നമ്പ്യാര്‍, അഡ്വ. സി.വി ദാമോദരന്‍, ടിമ്പര്‍ മുഹമ്മദ്, എബ്രഹാം തോണക്കര, എ കുഞ്ഞിരാമന്‍ നായര്‍, ജ്യോതിബസു, പി.കെ രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."