ഫരീദാബാദില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നു
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിനിന്ന് 80 കിലോ മീറ്റര്‍ അകലെ അസൗത്തി ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ കടയിലെ ജീവനക്കാരനായ ഭോല (24) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം കുട്ടിയെ വീടിനകത്തുള്ള പെട്ടിക്കുള്ളില്‍ പൂട്ടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായതായും പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ കടയില്‍ നിന്നിറങ്ങി പോയ ഭോല കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ വൈകീട്ടായിട്ടും കുട്ടിയേയും ഭോലയേയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെ വലിയ പെട്ടിയില്‍ നിന്നും കണ്ടെത്തിയത്. ഭോല വിവാഹിതനാണെങ്കിലും ഇയാള്‍ ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."