HOME
DETAILS
MAL
എന്‍.ജി.ഒ യൂനിയന്‍ ജൈവ നെല്‍കൃഷി കൊയ്ത്തുല്‍സവം
backup
March 30 2017 | 21:03 PM
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന കേരള എന്‍.ജി.ഒ യൂണിയന് സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് വിഷരഹിത ഭക്ഷണം നല്‍കുന്നതിനായി നടത്തിയ ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം കണ്ണൂര്‍ കുറ്റിയാട്ടൂര്‍ അമ്പായത്തൊടി വയലില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.വി ശശിധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പ്രേംകുമാര്‍ സംസാരിച്ചു. മാതൃഭൂമി കര്‍ഷക അവാര്‍ഡ് ജേതാക്കളായ മലയങ്കുനി ദാമോധരന്, രാജന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മെയ് 12 മുതല്‍ 15 വരെയാണ് യൂണിയന്റെ 54ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."