സഊദി കിരീടാവകാശിക്കെതിരേ ഭീഷണിയുമായി അല്‍ഖാഇദ
ജിദ്ദ: സഊദിയില്‍ കിരീടാവകാശി നടപ്പാക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഭീഷണിയുമായി അല്‍ഖാഇദ. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അല്‍ ഖാഇദയുടെ മുന്നറിയിപ്പ്.മുഹമ്മദ് ബിന്‍ സല്‍മാന്‍ പള്ളികളെ തിയറ്ററുകളാക്കി മാറ്റിയിരിക്കുകയാണെന്ന് ബുള്ളറ്റിനില്‍ കുറ്റപ്പെടുത്തുന്നു.
അധാര്‍മിക പദ്ധതികളാണ് സഊദിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പള്ളികള്‍ക്കുപകരം സിനിമാതിയറ്ററുകളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കാലത്ത് നിര്‍മിക്കുന്നതെന്നും അല്‍ഖാഇദ ആരോപിക്കുന്നു. മതപുരോഹിതരുടെ പുസ്തകങ്ങള്‍ക്കുപകരം കിഴക്കും പടിഞ്ഞാറുമുള്ള മതേതര വാദികളുടെയും അവിശ്വാസികളുടെയും അസംബന്ധങ്ങള്‍ നടപ്പാക്കുകയാണെന്നും പറയുന്നു.
മക്കയ്ക്ക് സമീപം ഏപ്രിലില്‍ നടത്തിയ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പിനെയും അല്‍ഖാഇദ രൂക്ഷമായി വിമര്‍ശിക്കുന്നു. ഹൂതി വിമതരുമായി സഊദി സൈന്യം പോരാട്ടം നടത്തുന്ന യമനില്‍ അല്‍ഖാഇദക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
അല്‍ ഖാഇദയുടെ ഏറ്റവും അപകടകരമായ ശാഖയെന്ന് കരുതപ്പെടുന്ന ഹൂതികള്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ നിരവധി തവണ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
യമനില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതിനകം പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ലക്ഷക്കണക്കിനാളുകള്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ തലസ്ഥാനഗരമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2015ലാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇവിടെ ഇടപെടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."