ചൊക്ലി പഞ്ചായത്ത് ബജറ്റ്; കൃഷിക്കും ശുദ്ധജലത്തിനും ഊന്നല്‍
ചൊക്ലി: ഉത്പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്കു ഊന്നല്‍ നല്കി ചൊക്ലി ഗ്രാമപഞ്ചായത്ത് ബജറ്റ്. ജൈവ പച്ചക്കറി, നെല്‍കൃഷി, തരിശുരഹിത പഞ്ചായത്ത് ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലേക്കു മാത്രമായി പതിനേഴു ലക്ഷം രൂപ വകയിരുത്തി. 16,24,00,726 രൂപ വരവും, 157778845 രൂപ ചെലവും 58,25,881 രൂപ മിച്ചവുമുള്ള ബജററാണ് ചൊക്ലി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത്. കിണര്‍ റീചാര്‍ജിങ്, ജലസേചന പ്രവര്‍ത്തനങ്ങള്‍, രണ്ടു കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കായി എണ്‍പത്തി ഏഴര ലക്ഷം നീക്കിവച്ചു. ആശ്രയ പദ്ധതിയുള്‍പ്പെടെ ആരോഗ്യമേഖലയിലേക്കു ഇരുപത്തിയെട്ടു ലക്ഷത്തോളം വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്കു പത്തുലക്ഷവും മാലിന്യ സംസ്ക്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ഇരുപത് ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് ഐക്യകണ്ഠേന അംഗീകരിച്ചു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് വി.കെ രാഗേഷിന്റെ അധ്യക്ഷതയില്‍ ജലജ കണ്ണോത്ത് ബജറ്റവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എം ശശി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."