മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണമെന്ന് ബാങ്കുകള്‍; പ്രതിഷേധം
തിരുവനന്തപുരം: ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നാല് ദിവസത്തേക്ക് നീക്കിയതിനെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയ ബാങ്കുകള്‍ക്കെതിരേ പ്രതിഷേധം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സമയ നിയന്ത്രണം സാമൂഹ്യ പെന്‍ഷന്‍ വിതരണം കണക്കിലെടുത്താണ് ഏപ്രില്‍ നാല് വരെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി) തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് എസ്.എല്‍.ബി.സിയുടെ കണ്‍വീനര്‍ഷിപ്പ് വഹിക്കുന്ന കനറാബാങ്കിന്റെ കോഴിക്കോട് റീജ്യനല്‍ ഓഫിസിന്റെ കീഴിലുള്ള ശാഖകളിലും ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളിലും മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് നിര്‍ദേശം നല്‍കിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം അന്‍പത് ശതമാനം ജീവനക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്നായിരുന്നു എസ്.എല്‍.ബി.സിയുടെ നിര്‍ദേശം. പ്രവര്‍ത്തന സമയം ഉച്ചക്ക് രണ്ടു വരെയാക്കാനും നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."