HOME
DETAILS
MAL
മോദിയുടെ പേരില്‍ സിംഗപ്പൂരില്‍ ഓര്‍ക്കിഡ്
backup
June 02 2018 | 23:06 PM
സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സിംഗപ്പൂരില്‍ ഓര്‍ക്കിഡ്. സിംഗപ്പൂരിലെ നാഷനല്‍ ഓര്‍ക്കിഡ് ഗാര്‍ഡനിലെ മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഓര്‍ക്കിഡിന് ഡെന്‍ഡ്രോബ്രിയം നരേന്ദ്ര മോദിയെന്ന പേര് നല്‍കിയത്. നാഷനല്‍ ഓര്‍ക്കിഡ് ഗാര്ഡന് യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 38 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പൂവുകളുള്ള ഓര്‍ക്കിഡാണ് ഡെന്ഡ്രബ്രിയം നരേന്ദ്ര മോദി.
ഒരു ചെടിയില്‍ 14 മുതല്‍ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ വിവിധ മേഖലയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലി ഷിയങ്ങ് ലുയങ്ങും തമ്മില്‍ എട്ടു കരാറുകളില്‍ ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."