HOME
DETAILS
MAL
ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു
backup
March 30 2017 | 21:03 PM
കണ്ണൂര്‍: പള്ളിയില്‍ നിന്നു നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍സിറ്റി അഞ്ചുകണ്ടിയിലെ കണിയാരംകണ്ടി ഹൗസില്‍ മജീദിനാണ്(65) തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ദേഹമാസകലം കടിയേറ്റ ഇയാള്‍ക്കു ജില്ലാആശുപത്രിയില്‍ ചികിത്സനല്‍കി. ഇന്നലെ രാവിലെ ആറോടെ ചിറക്കല്‍കുളം മസ്ജിദില്‍ നിന്നു സുബഹ് നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."