HOME
DETAILS
MAL
സി.എം.എഫ്.ആര്.ഐക്ക് പശ്ചിമ ബംഗാളില്‍ പുതിയ ഗവേഷണ കേന്ദ്രം
backup
March 30 2017 | 21:03 PM
കൊച്ചി: കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) പശ്ചിമ ബംഗാളിലെ ദിഘയില്‍ പുതിയ ഗവേഷണ കേന്ദ്രം തുറന്നു. സി.എം.എഫ്.ആര്.ഐയുടെ 11-ാമത്തെ ഗവേഷണ കേന്ദ്രമാണിത്. ബംഗാളിലെയും ഒഡിഷയിലെയും സമുദ്രമത്സ്യ മേഖലയുടെ വികസനത്തിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിട പ്രാധാന്യം നല്‍കുക.
സി.എം.എഫ്.ആര്.ഐ വികസിപ്പിച്ച കടല്‍മത്സ്യ കൂടുകൃഷി സമ്പ്രദായം പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജനകീയമാക്കുന്നതിന് പുതിയ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ഗുജറാത്തിലെ വെരാവല്‍, മുംബൈ, കര്‍ണാടകയിലെ കാര്‍വാര്‍, വിശാഖപട്ടണം, മംഗളൂരു, ചെന്നൈ, തൂത്തുകുടി, മണ്ഡപം, കോഴിക്കോട്, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് സി.എം.എഫ്.ആര്.ഐ യുടെ മറ്റ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."