ഐ.പി.എല്‍ വാതുവയ്പ്പ്: കുറ്റം സമ്മതിച്ച് സല്‍മാന്റെ സഹോദരന്
മുംബൈ: ഐ.പി.എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരവും സല്മാന് ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനെ താനെ പൊലിസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ഐ.പി.എല്‍ 11ാം അധ്യായത്തിനിടെ അറസ്റ്റിലായ സോനു ജലന്‍ എന്ന വാതുവയ്പ്പ് സംഘത്തിലെ പ്രധാനിയുടെ സുഹൃത്തെന്ന നിലയിലാണ് അര്‍ബാസിനെ ചോദ്യം ചെയ്യാനായി താനെ പൊലിസ് വിളിപ്പിച്ചത്.
ചോദ്യം ചെയ്യലില്‍ താന്‍ ആറ് വര്‍ഷത്തോളമായി വാതുവയ്പ്പുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ സോനു ജലന്‍ വേണ്ടി അര്‍ബാസ് മൂന്ന് കോടിയോളം രൂപ ഒത്തുകളിക്കായി മുടക്കിയതായും അതില്‍ 2.80 കോടി രൂപ നഷ്ടമായെന്ന് അര്‍ബാസ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമേയുള്ളുവെന്ന അര്‍ബാസിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെയാണ് പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഇതോടെ അര്‍ബാസിനും ഇതുമായി ബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."