HOME
DETAILS

ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടുന്നു

  
backup
March 31 2020 | 21:03 PM

%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%94%e0%b4%b7%e0%b4%a7%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1-3

 

കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് മരുന്നുകളുടെ വരവ് നിന്നതോടെ പണ്ടേ ദുര്‍ബല, പോരേ ഗര്‍ഭിണിയെന്ന അവസ്ഥയിലായിരിക്കയാണ് ജന്‍ ഔഷധി മെഡിക്കല്‍സ്‌റ്റോറുകള്‍. കുറഞ്ഞവിലയില്‍ മരുന്നുകള്‍ ലഭിക്കുന്ന ജന്‍ ഔഷധി സ്‌റ്റോറുകള്‍ ഇപ്പോള്‍ അവശ്യമരുന്നുകളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. യാത്രാ നിയന്ത്രണം വന്നതോടെ പാഴ്‌സല്‍ വരവ് നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, വൃക്കരോഗം, എന്നിവയ്ക്കുള്ള മരുന്ന് പല സ്റ്റോറുകളിലും ആവശ്യത്തിന് സ്‌റ്റോക്കില്ല. ഇന്‍സുലിന്‍, മുഖാവരണം, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയും കിട്ടാനില്ല. ഇതോടെ വിതരണത്തിന് ചില സ്‌റ്റോറുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്.
ഡല്‍ഹിയില്‍നിന്നാണ് മരുന്നെത്തിയിരുന്നത്. കൊച്ചിയിലെ മൊത്തവിതരണ കേന്ദ്രം വഴി ഓരോ ജന്‍ ഔഷധി സ്‌റ്റോറിലേക്കും പാഴ്‌സലായി മരുന്ന് എത്തിക്കുകയായിരുന്നു പതിവ്. പാഴ്‌സല്‍ സര്‍വിസ് നിലച്ചതോടെ കൊച്ചിയില്‍ നേരിട്ടെത്തി മരുന്നെടുക്കേണ്ട സ്ഥിതിവന്നു. യാത്രാവിലക്കുള്ളതിനാല്‍ പല സംരംഭകര്‍ക്കും ഇത് സാധ്യമായിട്ടില്ല.
ചിലയിടങ്ങളില്‍ ജന്‍ ഔഷധി സ്‌റ്റോറുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് എത്താന്‍ കഴിയാത്തതും ചില കേന്ദ്രങ്ങള്‍ പൂട്ടിയിടാന്‍ കാരണമായിട്ടുണ്ട്. കൊറോണ പടരുന്ന സമയത്ത് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പൂട്ടിയിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജന്‍ ഔഷധികളെന്നതിനാല്‍ അടച്ചിട്ടതിനെതിരേ സംസ്ഥാന ആരോഗ്യ വകുപ്പും മൗനത്തിലാണ്.
ആശുപത്രികളുടെ സമീപത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രോഗികളോട് മരുന്നില്ലെന്ന് പറയാനാവാത്ത അവസ്ഥയിലാണ് പലരും. പ്രഷര്‍, ഷുഗര്‍, അലര്‍ജി, വായു സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്കാണ് കൂടുതല്‍പേരും ജന്‍ ഔഷധിയെ ആശ്രയിക്കുന്നത്. 90 മുതല്‍ 95 ശതമാനംവരെ വിലക്കുറവുള്ളതിനാല്‍ പാവപ്പെട്ട രോഗികളെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ആവശ്യപ്പെടുന്ന അളവില്‍ മരുന്നു നല്‍കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. ഷുഗറിനുള്ള ഗ്ലിന്‍പ്രൈഡ്-മെറ്റഫോര്‍മിന്‍-500, രക്തയോട്ടത്തിനുളള ക്ലോപിഡോഗ്രല്‍ 75, ക്ലോപിഡോഗ്രല്‍-150, ആസ്പിരിന്‍-75 തുടങ്ങിയവ ആറു മാസത്തോളമായി വിപണിയിലില്ല. ആസ്തമയ്ക്കുള്ള ഇന്‍ഹെയ്‌ലറും ഇല്ല. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ഈ മരുന്നുകള്‍ക്കാണ്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കുള്ള മരുന്നുകളും ജന്‍ ഔഷധിയിലില്ല.
ജന്‍ ഔഷധി പ്രവര്‍ത്തനം രണ്ടുവര്‍ഷം പിന്നിടുമ്പോഴും വേണ്ടത്ര മരുന്നുകള്‍ ലഭ്യമല്ല. ആവശ്യപ്പെടുന്ന മരുന്നുകളല്ല കൂടുതലും ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ആയിരത്തോളം മരുന്നുകള്‍ ലഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ഇപ്പോള്‍ പകുതിപോലും കിട്ടാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാനും ബുദ്ധിമുട്ടാണ്. കെട്ടിടത്തിന്റെ വാടകയും ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ വരുമാനമില്ലെന്നാണ് പ്രധാന പരാതി. ഒരു വര്‍ഷം മുന്‍പ് സംരംഭകരുടെ യോഗം സി.ഇ.ഒ വിളിച്ചുചേര്‍ത്തിരുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് യോഗത്തില്‍ നല്‍കിയ ഉറപ്പ്.
കൂടുതല്‍ ആവശ്യക്കാരുള്ള മരുന്നുകളുടെ പട്ടിക ആവശ്യപ്പെട്ടതു പ്രകാരം തയാറാക്കി നല്‍കിയതായി സംരംഭകര്‍ പറയുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. മരുന്നുകളുടെ ലഭ്യതക്കുറവിനാല്‍ കൂടുതല്‍ പരസ്യം ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്.
കൊവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലേക്കും ഓരോ വാഹനം വീതം മരുന്നുമായി എത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും കാത്തിരിപ്പ് തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago