പായിപ്പാട് സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
ചങ്ങനാശേരി: പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ (27)ആണ് ഇന്നലെ അറസ്റ്റിലായത്.
സംഭവത്തില്‍ മറ്റൊരു ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ (28)നെ ഞായറാഴ്ച രാത്രി കസ്റ്റഡിലെടുത്തിരുന്നു. ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
നൂറിലേറെ പേരെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് വേണ്ട സഹായവും നിര്‍ദേശവും നല്കിയ ചില പ്രാദേശിക നേതാക്കളും പൊലിസ് നിരീക്ഷത്തിലാണ്. ഇതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും താമസിയാതെ കൂടുതല്‍ പേര് പിടിയിലാകുമെന്ന് ഡിവൈ.എസ്.പി എസ്.സുരേഷ്കുമാര്‍ പറഞ്ഞു.
കേസന്വേഷണത്തിനായി എറണാകുളം മേഖല ഡി.ഐ.ജി കാളീരാജ് മഹേഷ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പതിനൊന്ന് അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."