HOME
DETAILS
MAL
ഒരു ഫോണ്‍ കോളിനപ്പുറം ഡോക്ടറുണ്ട്...
backup
March 31 2020 | 21:03 PM
കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 'ഡോക്ടര്‍ ഓണ്‍ കോള്‍ ' സൗജന്യ സേവന പദ്ധതിയുമായി കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി - ഐ.ടി സെല്‍. ഒരു ഫോണ്‍ കോളില്‍ സൗജന്യ വൈദ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.തീവ്രമല്ലാത്ത അസുഖങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമാണ് ഈ സേവന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ടെലി- കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ചെറിയ അസുഖങ്ങളുള്ളവര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാനലിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് ആംബുലന്‍സ് സൗകര്യവും ഒരുക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌കും സജ്ജമാക്കിയിട്ടുണ്ട്. അലോപ്പതി ,ആയുര്‍വേദം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്ന 14 വരെയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സേവനം വ്യാപിപ്പിക്കാനാണ് ഐ.ടി സെല്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന കോ ഓഡിനേറ്റര്‍ വി.എസ് ദിലീപ് കുമാര്‍ മാമ്പുഴക്കരി പറഞ്ഞു. വൈദ്യ സഹായം ആവശ്യമുള്ളവര്‍ 6238294637 എന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പരില്‍ വിളിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."