പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭൂമിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ പ്രത്യേക പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരുന്നുവെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. അതേസമയം, കുടിയേറ്റവും കൈയേറ്റവും രണ്ടായിത്തന്നെ സര്‍ക്കാര്‍ കാണണം. അനധികൃതകൈയേറ്റത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിയ്ക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."