HOME
DETAILS
MAL
ഡല്‍ഹിയില്‍ ഒരു ഡോക്ടര്‍ക്കു കൂടി കൊവിഡ്
backup
March 31 2020 | 21:03 PM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കമ്യൂണിറ്റി ക്ലിനിക്കില്‍ സേവനം ചെയ്യുന്ന ഒരു ഡോക്ടര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ മറ്റൊരു ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. ഈയാഴ്ച ഇവിടത്തെ രണ്ടാമത്തെ കേസാണിത്.
ആദ്യത്തെ ഡോക്ടര്‍ക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൊള്ളായിരത്തോളം പേരെയാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. ഇതോടെ, ഇദ്ദേഹത്തിന്റെ ക്ലിനിക്കില്‍ മാര്‍ച്ച് 12 മുതല്‍ 20 വരെ ചികിത്സ തേടിയെത്തിയവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."