കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് വലിയ മാറ്റം വന്നു: മന്ത്രി
ഇരവിപുരം: എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിച്ചതോടെ കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് വലിയ മാറ്റം വന്നതായി മന്ത്രി കെ.രാജു പറഞ്ഞു. വടക്കേവിള യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എം പോയബിലിറ്റി സെന്ററും യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിങും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേള ദിശ 2018 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലാത്തവരുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന ഇടങ്ങളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എന്ന പൊതു ധാരണ തന്നെ ഇന്ന് മാറിയിരിക്കുന്നു.തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നേടുന്നതിനായി കിട്ടുന്ന സുവര്‍ണ അവസരമാണ് തൊഴില്‍ മേളകളെന്നും അദ്ദേഹം പറഞ്ഞു.
ആയിരങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി രാവിലെ തന്നെ യൂനുസ് കോളേജില്‍ എത്തിയിരുന്നു. കേരളത്തിനകത്തും പുറത്തു നിന്നും വിദേശത്തു നിന്നുമായി ഐ.ടികമ്പനികള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി അന്‍പതോളം സ്ഥാപനങ്ങള്‍ മേളക്ക് എത്തിയിരുന്നു.എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ എം.പി.എന്‍.പീതാംബരക്കുറുപ്പ്, യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിങ് ചെയര്‍മാന്‍ ഡോ.എ. യൂനുസ് കുഞ്ഞ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ടി. സജിത്ത് കുമാര്‍, കോളജ് ഡയറക്ടര്‍ നൗഷാദ് യൂനുസ്, യൂനുസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. പി. ശ്രീരാജ്, പ്ലേസ്‌മെന്റ് സെല്‍കോ ഓര്‍ഡിനേറ്റര്‍ അനീഷ് പി. തങ്കച്ചന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസ് വി.ജി.എസ്. ശ്രീ ഹരി, സി.ബി സുധീര്‍ സംസാരിച്ചു. ഷര്‍മിളാ സത്യന്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."