'കരുണാകരന്റെ ജനകീയ ശൈലിയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് തയാറാകണം'
കൊല്ലം: കെ. കരുണാകരന്റെ ജനകീയ ശൈലിയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകണമെന്ന് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ ജില്ലാ നേതൃത്വയോഗം. ലീഡറുടെ അഭാവമാണ് വര്‍ഗീയശക്തികളുടെയും രാഷ്ട്രീയഫാസിസ്റ്റുകളുടെയും വളര്‍ച്ചയ്ക്ക് കാരണമായത്. ഇതിനെ പ്രതിരോധിക്കാന്‍ ലീഡറുടെ പ്രവര്‍ത്തനശൈലിയ്‌ക്കേ കഴിയൂ.
കെ. കരുണാകരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണസമ്മേളനങ്ങളും സെമിനാറുകളും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ ഒരു നിര്‍ധനകുടുംബത്തിന് ലീഡറുടെ പേരില്‍ വീട് വച്ച് നല്‍കും. വിപുലമായ രക്തദാന സെല്‍, ആംബുലന്‍സ് സേവനം അടക്കമുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും പ്രതിഭാസംഗമങ്ങളും സംഘടിപ്പിക്കും. ഈ മാസം 20 ന് മുന്‍പ് ജില്ലാ അസംബ്ലി കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. സ്റ്റഡി സെന്റര്‍ ജില്ലാ ചെയര്‍മാന്‍ എം.എസ് അജിത്ത് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കോയിവിള രാമചന്ദ്രന്‍ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു. ആദിക്കാട് ഗിരീഷ്, ബി. ശങ്കരനാരായണപിള്‌ല, രഘു പാണ്ഡവപുരം, വിഷ്ണു വിജയന്‍, വിനു മംഗലത്ത്, ആര്‍.എസ് അബിന്‍, സജി ജോര്‍ജ്ജ് ചൊവ്വള്ളൂര്‍, അഡ്വ. മഠത്തിനേഴ്ത്ത് വിജയന്‍, ഷാബു എസ്. കന്റോണ്‍മെന്റ്, മഷ്ഹൂര്‍ പള്ളിമുക്ക്, ആസാദ് അഷ്ടമുടി, ബിജു വിശ്വരാജന്‍, പ്രിജി കൈതക്കോട്, ശ്രീകുമാര്‍ ചവറ, പി.എ ലത്തീഫ്, എസ്.ആര്‍.കെ പിള്ള, റിയാസ് റഷീദ്, സന്തോഷ് ഓച്ചിറ, കണ്ടത്തില്‍ ഷുക്കൂര്‍, എം.ആര്‍ മോഹനന്‍പിള്ള, റാംകുമാര്‍ രാമന്‍, പി.ആര്‍ അരുണ്‍ ശങ്കര്‍, അജയ് കോയിവിള, കടവൂര്‍ ഗോപകുമാര്‍, സി.പി അമ്മിണിക്കുട്ടി, പ്രമോദ് തിലകന്‍, സന്തോഷ് പുള്ളിവിള, ഹാരിസ് കട്ടവിള, അതുല്‍ എസ്.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."