തിരക്കൊഴിവാക്കാൻ റിയാദിൽ താൽക്കാലിക പഴം, പച്ചക്കറി മാർക്കറ്റ് ആരംഭിച്ചു
റിയാദ്: റിയാദിൽ താൽക്കാലിക പഴം, പച്ചക്കറി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അസീസിയയിലെ ഹറാജിലാണ് സ്വദേശികളായ കച്ചവടക്കാർ മാത്രമുള്ള മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മാർക്കറ്റ് ഉച്ചക്ക് രണ്ട് മണി വരെ തുടരും. നിലവിലുള്ള പഴം, പച്ചക്കറി മാർക്കറ്റിൽ അനുഭവപ്പെടുന്ന വൻ തിരക്ക് ഒഴിവാക്കാനാണ് താൽക്കാലികമായി മാർക്കറ്റ് തുറന്നതെന്ന് റിയാദ് നഗരസഭാ അധികൃതർ അറിയിച്ചു.
ആളുകൾ കൂട്ടം കൂടുന്നത് ശക്തമായി വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള മാർക്കറ്റിലെ തിരക്കൊഴിവാക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായി സാധനങ്ങൾ വാങ്ങുന്നതിനും പുതിയ മാർക്കറ്റ് ഉപകരിക്കും. ഹറാജിന്റെ കിഴക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മാർക്കറ്റിൽ എല്ലാ വിധ പഴം, പച്ചക്കറി ഉൽപ്പന്നങ്ങളും ലഭ്യമാവും. നഗരസഭയുമായി ബന്ധപ്പെട്ടാൽ സ്വദേശികൾക്ക് ഇവിടെ കച്ചവടത്തിന് അനുമതി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."