വ്യാജ ഏറ്റുമുട്ടല്‍: പ്രതികളായ പൊലിസുകാരുടെ നിയമനം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു
ന്യൂഡല്‍ഹി: വിവിധ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ തിരിച്ചെടുത്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്യുന്ന ഹരജി ഹൈക്കോടതി തള്ളി.
മലയാളിയായ പ്രാണേഷ്പിള്ള, മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, സുഹ്‌റബുദ്ദീന്‍ ശൈഖ്, പ്രജാപതി തുടങ്ങിയവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു കണ്ടെത്തിയ നരേന്ദ്രകുമാര്‍ അമിന്‍, തരുണ്‍ ബാരത്ത് എന്നീ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ശേഷം വീണ്ടും സര്‍വിസില്‍ തിരിച്ചെടുത്ത നടപടി ചോദ്യംചെയ്യുന്ന ഹരജിയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. ഇതു സര്‍വിസുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്ഥാനക്കയറ്റവും നിയമനവും സര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ആര്‍.എസ് റെഡ്ഡിയും ജസ്റ്റിസ് വി.എം പഞ്ചോലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിയമനമെന്നു പറയാന്‍ കഴിയില്ല. ഇരുവരുടെതും കരാര്‍ നിയമനങ്ങളാണ്. അതിനു സര്‍ക്കാരിന് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."