HOME
DETAILS
MAL
തന്റെ നിയമനം അപ്രതീക്ഷിതമെന്ന് യു.പി മുഖ്യമന്ത്രി
backup
March 30 2017 | 22:03 PM
ലഖ്നൗ: മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് മാത്രമാണ് താന്‍ വിവരമറിയുന്നതെന്നും ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് മുഖ്യമന്ത്രിയാക്കുന്ന കാര്യം തന്നോട് പറഞ്ഞതെന്നും ആദിത്യനാഥ് വ്യക്തമാക്കി. മുന്‍കൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുകയും ശേഷം നാടകീയമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നില്‍ ബി.ജെ.പി-സംഘ്പരിവാര്‍ നേതൃത്വങ്ങളുടെ ഒളിയജന്ഡയുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു യോഗി. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ അനുയോജ്യനായതുകൊണ്ടാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതെന്നായിരുന്നു എസ്.പിയും ബി.എസ്.പിയും ആരോപണം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."