സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ ഇന്ന് മുതല്‍; പോവും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. ഇരുപതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ധാന്യവിതരണം നടക്കും. സാമൂഹിക അകലം പാലിച്ച് റേഷന്‍ വാങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമേ സാധനം നല്‍കുകയുള്ളു. അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരമുണ്ടാകും.
റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. ഇതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായം തേടാം. അതേസമയം റേഷന്‍ വേണ്ടാത്തവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനെ അക്കാര്യം അറിയിക്കാം.
റേഷന്‍ വാങ്ങാന്‍ എത്തേണ്ടത് ഇങ്ങനെ
ഏപ്രില്‍ 01- 0,1 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 02- 2,3 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 03- 4,5 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 04- 6,7 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
ഏപ്രില്‍ 05- 8, 9 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്
രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്ക്
ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്ക്
ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര് മാത്രമേ പാടുള്ളൂ
സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം
നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ എത്തിക്കും.
റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ സ്വീകരിക്കാവൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."