കെജ്രിവാള് സ്തുതിപാഠകരില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് പാര്‍ട്ടി എം.എല്‍.എ
ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് സ്തുതിപാഠകരുടെ പിടിയിലകപ്പെടരുതെന്ന് പാര്‍ട്ടിയുടെ ജാനകപുരി എം.എല്‍.എ രാജേഷ് ഋഷി. പാര്‍ട്ടി നേതാവും ഭാവനാ മണ്ഡലം എം.എല്‍.എയുമായ വേദ്പ്രകാശ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വീണ്ടും നേതാക്കളില്‍ നിന്ന് കെജ്രിവാളിനെതിരേ പ്രതിഷേധസ്വരം ഉയരുന്നത്.
സ്തുതിപാഠകരുടെ വലയത്തില്‍ നിന്ന് അകന്ന് നിന്നിട്ടില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും നേരിടുകയെന്ന് എം.എല്‍.എ ട്വിറ്ററില്‍ കുറിച്ചു. ഇതിനെ പാര്‍ട്ടിയുടെ മറ്റൊരു നേതാവ് പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കെജ്രിവാളിന്റെ രീതിയോട് അതൃപ്തിയുള്ള നിരവധിപേര്‍ പാര്‍ട്ടിയിലുണ്ടെന്ന് വേദ്പ്രകാശ് തുറന്നടിച്ചിരുന്നു. ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയും തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്നായിരുന്നു വേദ് പ്രകാശ് ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."