2016ല്‍ കശ്മിരില്‍ തീവ്രവാദഗ്രൂപ്പില്‍ ചേര്‍ന്നത് 90 പേര്
ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം കശ്മിരില്‍ തൊണ്ണൂറോളം പേര് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതായി കണക്കുകള്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ കണക്കാണിത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകളും തീവ്രവാദി ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ ഹന്‍സ് രാജ് ആഹിര്‍ ആണ് ഇന്നലെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.
2017 ല്‍ മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് 16 പേരാണ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത്.
കശ്മിരില്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്സല് ഗുരു തൂക്കിലേറ്റപ്പെട്ടതിനെ തുടര്‍ന്ന് കശ്മിരികള്‍ കൂട്ടത്തോടെ തീവ്രവാദി ഗ്രൂപ്പുകളില്‍ ചേര്‍ന്നുവെന്ന് ഹന്‍സ് രാജ് ആഹിര്‍ സഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. അന്ന് 53 പേരാണ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."