കൊവിഡ്-19: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യ സുരക്ഷാ ഉപകരണങ്ങള്‍ പോലും ലഭ്യമാക്കാത്ത മോദി സര്‍ക്കാര്‍ സെര്‍ബിയക്ക് വിറ്റത് 90 ടണ്‍ പി.പി.ഇ കിറ്റുകള്‍
ന്യൂഡല്‍ഹി: കൊവിഡ്-19 ചികിത്സാ രംഗത്ത് അത്യാവശ്യ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെ ജീവന്‍ പണയം വെച്ചാണ് രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ 90 ടണ്‍ പി.പി.ഇ കിറ്റുകള്‍ സെര്‍ബിയന്‍ സര്‍ക്കാരിന് വിറ്റതായി റിപ്പോര്‍ട്ട്. യു.എന്‍.ഡി.പി സെര്‍ബിയ ട്വിറ്റര്‍ വഴി പങ്കുവെച്ചതാണ് ഇക്കാര്യം.
മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങളും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ കാര്‍ഗോ ബോയിങ് 747 ബെല്‍ഗ്രേഡില്‍ ലാന്‍ഡ് ചെയ്തു- യു.എന്‍.ഡി.പി സെര്‍ബിയ ട്വീറ്റ് ചെയ്തു. സെര്‍ബിയക്കു വേണ്ടി യൂറോപ്യന്‍ യൂനിയനാണ്ഫണ്ട് ചെയ്തതെന്നും ട്വീറ്റില്‍ പറയുന്നു.
The 2nd cargo Boeing 747 with 90t of medical protective equipment landed from India to Belgrade today. The transportation of valuable supplies purchased by @SerbianGov has been fully funded by the #EU while @UNDPSerbia organized the flight & ensured the fastest possible delivery. pic.twitter.com/pMZqV7dwTg
— UNDP in Serbia (@UNDPSerbia) March 29, 2020
സര്‍ജിക്കല്‍ ഗ്ലൗസുകള്‍, മാസ്‌ക്കുകള്‍ തുടങ്ങി എല്ലാ ദിവസവും ആവശ്യം വരുന്ന സാധനങ്ങളാണ് ഇതില്‍ 50 ടണ്‍. കൂടാതെ 35 ലക്ഷം ജോഡി സര്‍ജിക്കല്‍ ഗ്ലൗസിന്റെ മറ്റൊരു ഷിപ്‌മെന്റ് കൂടെ മാര്‍ച്ച് 29ന് അയച്ചിട്ടുണ്ടെന്ന് കൊച്ചി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അത് പോലെ ചികിത്സക്ക് വേണ്ടി വരുന്ന 5 ടണ്‍ Chloroquine മരുന്നുകള്‍ ഗ്രീസിനും അയച്ചിട്ടുണ്ട്. കോറോണ രോഗികള്‍ക്ക് ആശ്വാസമാകും എന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) പറഞ്ഞ മരുന്നാണിത്.
അതേസമയം, ആരോഗ്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായവ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനിടെ ഇത്തരം കാര്യങ്ങള്‍ അറിയില്ല. സെര്‍ബിയയുടെ അവകാശ വാദത്തെ തങ്ങള്‍ നിഷേധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്ത പുറത്തു വന്നതോടെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അപകട മുഖത്ത് നിന്ന് ജോലി ചെയ്യുമ്പോള്‍ താങ്കള്‍ സുരക്ഷാ ഉപകരണങ്ങള്‍ കയറ്റി അയക്കുകയാണെ എന്ന് മനീഷ് തിവാരി പ്രധാനമന്ത്രിയോട് ചോദിച്ചു. ട്വിറ്റര്‍ വഴിയാണ് പ്രതികരണം.
What is this happening Mr Prime Minister @narendramodi ? While Frontline Indian Health workers are struggling for protective equipment we are supplying Serbia.@airindiain to fly out Germans & 90 Tonnes of Protective Medical Equipment to Serbia. Are we nuts ? This is CRIMINAL. https://t.co/JY4ixlnJkz
— Manish Tewari (@ManishTewari) April 1, 2020
സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ മഴക്കോട്ടും ഹെല്‍മെറ്റുമണിഞ്ഞാണ് ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."