കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം അംഗീകരിക്കാനാവില്ല:ഗവര്‍ണര്‍
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍ അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ രണ്ടുപേരാണ് കര്‍ണാടക അതിര്‍കത്തിയില്‍ തടഞ്ഞതോടെ ചികിത്സ കിട്ടാതെ മരിച്ചത്.
അതേസമയം മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ് കര്‍ണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കര്‍ണാടക അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി കോട്ട് വഴി മാനന്തവാടി, ഗുണ്ടല്‍പേട്ട്-മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി,വിരാജ്‌പേട്ട്-കൂട്ടുപുഴ തുടങ്ങിയ വഴികളാണ് കര്‍ണാടക മണ്ണിട്ടടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."