യുവാക്കളെ പാകിസ്താന് വഴിതെറ്റിക്കുന്നു:കശ്മിര് പൊലിസ് മേധാവി
ശ്രീനഗര്‍: കശ്മിര് യുവാക്കളെ വഴിതെറ്റിക്കാനായി പാകിസ്താന് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി കശ്മിര് പൊലിസ് ചീഫ് എസ്.പി വെയ്ദ്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാക്കള്‍ വെടിയേറ്റു മരിച്ചതിന്റെ ഉത്തരവാദിത്തം പാകിസ്താനാണ്. താഴ്വരയിലെയും രാജ്യത്തൊട്ടാകെയുമുള്ള സമാധാനം തകര്‍ക്കാന്‍ പാകിസ്താന് സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ്.ബദ്ഗാം ജില്ലയിലാണ് ചൊവ്വാഴ്ച ജനക്കൂട്ടം പൊലിസിനു നേരെ കല്ലെറിഞ്ഞത്. ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനെ നേരിടുന്നതിനിടെ ജനക്കൂട്ടം പൊലിസിനു നേര്‍ക്ക് കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നു ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.
താഴ്വരയില് അസന്തുഷ്ടി സൃഷ്ടിക്കാനായി തീവ്രവാദ ഗ്രൂപ്പുകള്‍ തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ആക്രമണങ്ങള്‍ നടക്കുന്ന സമയത്ത് പുറത്തിറങ്ങാതെ വീടുകളില്‍ തന്നെയിരിക്കാനാണ് താഴ്വരയിലെ യുവാക്കളോട് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് സ്വന്തം രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് കശ്മിര് യുവാക്കള്‍ തിരിച്ചറിയണമെന്നും എസ്.പി വെയ്ദ് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."