കൊടുംചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു
ന്യൂഡല്‍ഹി: കൊടുംചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു. വേനല്‍ക്കാലം തുടങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ 40 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചൂട് 40 ഡിഗ്രിയും പിന്നിട്ടു. തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് ആണ്. താപനില 40 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ട ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
എന്നാല്‍ ശ്രീനഗര്‍, ഡെറാഡൂണ്‍ ഉള്‍പ്പടെയുള്ള ഹില്‍ ഏരിയകളില്‍ പോലും ചൂട് കൂടാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്‍ 44.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. രാജസ്ഥാനിലെ ബാര്‍മറില്‍ 43.4 ആണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലെ ലുധിയാനയും ഹരിയാനയിലെ നര്നോളുമാണ് ചൂട് ഏറ്റവും കൂടിയ മറ്റു പ്രദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."