കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ 1.5 കോടി രൂപ കൈമാറി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ ഖജനാവില്‍ പണമില്ലാത്ത സാഹചര്യത്തില്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്.
സാലറി ചാലഞ്ചുള്‍പ്പടെ, ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും സംഭാവന തേടുന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.മുണ്ടു മുറുക്കിയുടുക്കുന്നതിനിടെ, അനാവശ്യ ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍ എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.
പൊലിസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."