ഭരണസ്വാധീനതയില്‍ ബി.ജെ.പി ഹിന്ദുത്വ അജന്‍ഡ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അട്ടിമറി ജയം നേടി അധികാരത്തിലേറാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നത് ബി.ജെ.പി ശക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ അധികാരത്തിലേറിയ മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, എന്നീ സംസ്ഥാനങ്ങളിലും തങ്ങളുടെ താല്‍പര്യങ്ങള്‍ ശക്തിപ്പെടുത്താനും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്ക് ദുരിതംവിതക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണ് പലയിടത്തും നടത്തുന്നത്. ഇത് ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഹരിയാനയില്‍ ഹൈന്ദവവല്‍ക്കരണത്തിനുള്ള ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. സരസ്വതി നദിയെ ഗവേഷണത്തിലൂടെ കണ്ടെത്തുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ നീക്കം തുടങ്ങി.
മധ്യപ്രദേശിലാകട്ടെ പശുവിനെ കൊല്ലുന്നവര്‍ക്ക് കഠിനശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവന്നു.
കുറ്റാരോപിതര്‍ തങ്ങള്‍ നിരപരാധിയാണെന്നു സ്വയം കോടതിയില്‍ തെളിയിക്കേണ്ടതുള്ളതിനാല്‍ ആരോപണം ഉയര്‍ന്നാല്‍ രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്.
ഗുജറാത്തിലാകട്ടെ പശുവിനെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം തടവ് ലഭിക്കുന്നതിനായുള്ള നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."