HOME
DETAILS

തകര്‍ക്കണം.. തകര്‍ക്കണം.. നമ്മളീ കൊറോണതന്‍ ഭീതിയെ... വൈറലായി ജനമൈത്രി പൊലിസിന്റെ കൊറോണ ജാഗ്രത ഗാനം-കേള്‍ക്കാം

  
backup
April 01 2020 | 07:04 AM

janamytry-police-song-hit-thottipalam-2020


ടി.സി അജ്മല്‍ അശ്അരി

കുറ്റ്യാടി: തകര്‍ക്കണം തകര്‍ക്കണം നമ്മളീ കൊറോണതന്‍.. കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ ലോക ഭീതിയില്‍.. ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം.. മുന്നില്‍ നിന്നു പടനയിച്ചു കൂടെയുണ്ടു പൊലിസും.. കൊറോണക്കാലത്ത് ജനമൈത്രി പൊലിസിന്റെ സന്ദേശ ഗാനമാണിത്. കൊറോണ ഭീതിയില്‍ രാജ്യമാകെ വിറങ്ങലിച്ചിരിക്കുമ്പോള്‍ ഭയപ്പെടേണ്ട, മഹാമാരിയെ തുരത്താന്‍ പടനയിച്ച് തങ്ങള്‍ മുന്നില്‍ തന്നെയുണ്ടെന്ന സന്ദേശവുമായി തൊട്ടില്‍പ്പാലം ജനമൈത്രി പൊലിസാണ് രംഗത്തെത്തിയത്. മാനവകുലത്തിന് തന്നെ അതീവ ഭീഷണിയാകുന്ന വൈറസിനെ തുരത്താന്‍ ഒരുമയോടെ നില്‍ക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലിസിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നുമാണ് ഗാനത്തിന്റെ ഉള്ളടക്കം.

അണുക്കളെ അകറ്റാന്‍ മുഖാവരണം ധരിക്കണം. പകര്‍ച്ചയെ മുറിച്ചുമാറ്റാന്‍ ഇടയ്ക്കിടെ കൈകഴുകണം. നിലവിലെ സാഹചര്യത്തില്‍ കൂട്ടം കൂടിയുള്ള സൊറപറച്ചില്‍, അനാവശ്യ യാത്രകള്‍ എന്നിവ പാടില്ല. കുട്ടികളും വൃദ്ധരും ഈ സമയം യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. വിദേശ യാത്ര കഴിഞ്ഞെത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒരുമയോടെ നാമൊന്നാകെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വന്നെത്തിയ വിപത്തിനെ ഇല്ലായ്മ ചെയ്യാനാവുകയുള്ളൂ. ഇതിന് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായി അനുസരിക്കണമെന്നും ജാഗ്രതാ ഗാനത്തിലെ സന്ദേശത്തില്‍ പറയുന്നു.

പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ആര്‍.കെ സുഗുണനാണ് ഗാനം റെക്കോര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്കെത്തിച്ചത്. പിന്നീട് ഒറ്റ ദിവസം കൊണ്ട് വൈറലായ ഗാനം ലക്ഷക്കണക്കിനാളുകളാണ് കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. ഇതു കൂടാതെ കേരള പൊലിസ്, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്നിവരുടെ ഒഫിഷ്യല്‍ പേജുകളിലും ഗാനം പങ്കുവെച്ചിട്ടുണ്ട്. തൊട്ടില്‍പ്പാലം സ്റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുല്ലകുട്ടി എഴുതിയ ഗാനം സിവില്‍ പൊലിസ് ഓഫിസര്‍ ദീപ കായക്കൊടിയാണ് ആലപിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഗാനമൊരുക്കിയതെന്നും ഇതിലു ലഭിച്ച പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടൈന്നും ജനമൈത്രി പൊലിസ് പറഞ്ഞു.

[video width="640" height="320" mp4="http://suprabhaatham.com/wp-content/uploads/2020/04/WhatsApp-Video-2020-03-31-at-8.08.37-PM.mp4"][/video]

പടം
തൊട്ടില്‍പ്പാലം ജനമൈത്രി പൊലിസ്, ഇന്‍സെറ്റില്‍ ഗാനം ആലപിച്ച സിവില്‍ പൊലിസ് ഓഫിസര്‍ ദീപ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago