HOME
DETAILS
MAL
ഇന്ത്യന്‍ താരങ്ങള്‍ക്കു തോല്‍വി
backup
March 30 2017 | 22:03 PM
ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ വനിത ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു തോല്‍വി. വനിത ഡബിള്‍സില്‍ ശ്രുതി മുണ്ടാഡയും അനൗഷ്‌ക പരീഖും ചേര്‍ന്ന സഖ്യം ജപ്പാന്റെ നവോകോ ഫുകുമാന്‍- കുറുമി യോനോ സഖ്യത്തോടു പരാജയപ്പെട്ടു. സ്‌കോര്‍: 5-21, 10-21. മിക്‌സ്ഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്രയും എന്‍ സിക്കി റെഡ്ഡിയും ചേര്‍ന്ന സഖ്യം റഷ്യന്‍ സഖ്യമായ എവ്‌ഗെനിജ് ഡ്രെമിന്‍- എവ്‌ജെനിയ ദിമോവ സഖ്യത്തോടു തോല്‍വി വഴങ്ങി. സ്‌കോര്‍: 18-21, 18-21. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പൊരുതി തോല്‍ക്കുകയായിരുന്നു. ഡബിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇനി അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."