ടെസ്റ്റ് റാങ്കിങ്: കെ.എല്‍ രാഹുലിന് നേട്ടം
ദുബൈ: ഇന്ത്യന്‍ ഓപണര്‍ ലോകേഷ് രാഹുലിനു ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ മുന്നേറ്റം. 46 സ്ഥാനങ്ങള്‍ ഒറ്റയടിക്കു കയറി രാഹുല്‍ 11ാം റാങ്കിലെത്തി.
കരിയറിലെ ഏറ്റവും മികച്ച റാങ്കിലാണു നിലവില്‍ താരം എത്തിയത്. ആസ്ത്രേലിയക്കെതിരായ പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണു രാഹുലിനെ തുണച്ചത്. പരമ്പര തുടങ്ങുമ്പോള്‍ രാഹുല്‍ 57ാം റാങ്കിലായിരുന്നു. നാലു ടെസ്റ്റുകളിലെ ഏഴു ഇന്നിങ്സുകളില്‍ 64, 10, 90, 51, 67, 60, 51 എന്നിങ്ങനെ സ്കോറുകള്‍ നേടിയാണു രാഹുല്‍ 46 സ്ഥാനങ്ങള്‍ കയറിയത്.
അതേസമയം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒരു സ്ഥാനം ഇറങ്ങി അഞ്ചിലും ചേതേശ്വര്‍ പൂജാര രണ്ടു സ്ഥാനങ്ങള്‍ ഇറങ്ങി നാലാം റാങ്കിലും നില്ക്കുന്നു. ആദ്യ പത്തിനുള്ളിലുള്ള രണ്ടു ഇന്ത്യന്‍ താരങ്ങളും ഇവര്‍ തന്നെ. അജിന്‍ക്യ രഹാനെ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 14ാം റാങ്കിലെത്തിയപ്പോള്‍ മുരളി വിജയ് നാലു സ്ഥാനമിറങ്ങി 34ാം റാങ്കില്‍.
ബൗളിങില്‍ ജഡേജയും അശ്വിനും ഒന്നും രണ്ടും റാങ്കുകള്‍ നിലനിര്‍ത്തി. ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ഉമേഷ് യാദവ് കരിയറിലെ മികച്ച റാങ്കിലെത്തി. ഉമേഷ് 21ാം റാങ്കിലെത്തി. അഞ്ചു സ്ഥാനങ്ങളാണു ഉമേഷ് മെച്ചപ്പെടുത്തിയത്.
ഓള്‍റൗണ്ടര്‍ പട്ടികയില്‍ അശ്വിനെ പിന്തള്ളി രവീന്ദ്ര ജേഡേജ രണ്ടാം സ്ഥാനത്തേക്കു കയറി. ഷാകിബ് അല്‍ ഹസനാണു ഒന്നാം സ്ഥാനത്ത്.
ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനത്തു തുടരുന്നു.
ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസന് രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാം സ്ഥാനം നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."