ഒളിംപിക്‌സ് മികവ് ലക്ഷ്യമിട്ട് ഓപറേഷന്‍ ഒളിംപിയ പദ്ധതി
തിരുവനന്തപുരം: ഒളിംപിക്‌സ് ലക്ഷ്യമിട്ടു ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നു. 2020-2024 ലെ ഒളിംപിക്‌സുകള്‍ ലക്ഷ്യമാക്കി സംസ്ഥാനത്ത് ഓപറേഷന്‍ ഒളിംപിയ പദ്ധതി നടപ്പാക്കുമെന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഏഷ്യന്‍ തലത്തില്‍ മെഡലുകള്‍ നേടുന്ന കായിക ഇനങ്ങളായ അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഷൂട്ടിങ്, കനോയിങ്, കയാക്കിങ്, റോവിങ്, സ്വിമ്മിങ്, സൈക്ലിങ്, ബോക്‌സിങ്, റസലിങ്, ഫെന്‍സിങ്, ആര്‍ച്ചറി എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തി വിദഗ്ധ പരിശീലനം നല്‍കുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അസോസിയേഷനുകളുമായി ചര്‍ച്ച നടന്നതായും ടി.പി ദാസന്‍ പറഞ്ഞു. മെഡല്‍ സാധ്യതയുള്ള 11 കായിക ഇനങ്ങളിലുള്ള പരിശീലനം ജൂണില്‍ ആരംഭിക്കും. നഴ്‌സറി തലം മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കു കായിക ക്ഷമത ഉണ്ടാക്കാനുള്ള പദ്ധതിയും അഞ്ചു മുതല്‍ 10 വരയെുള്ള കുട്ടികള്‍ക്ക് കായിക ക്ഷമതാ പരിശോധനയും , പരിഹരിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ടീമുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. അഞ്ചു കോടി രൂപ മുടക്കി കായിക ഭവന്‍ നിര്‍മിക്കുമെന്നും ദാസന്‍ പറഞ്ഞു. നഴ്‌സറി തലം മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരെ കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ കായിക ക്ഷമത മിഷനും രൂപീകരിക്കാനും തീരുമാനമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി സംസ്ഥാന, ജില്ല, പഞ്ചായത്ത് തലങ്ങളില്‍ സമിതി രൂപീകരിക്കും. കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളിലെ തമ്മില്‍ തല്ലും പിളര്‍പ്പും അവസാനിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും ടി.പി ദാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."