മെസ്സി നിരാശപ്പെടേണ്ട; വിലക്കിനെതിരേ സാധ്യമായതെല്ലാം ചെയ്യും
ബ്യൂണസ് ഐറിസ്: ചിലിയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനു നായകന് ലയണല്‍ മെസ്സിക്ക് വിലക്കേര്‍പ്പെടുത്തിയ ഫിഫ നടപടിക്കേതിരേ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അപ്പീല്‍ നല്‍കും. വിലക്കു ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ക്ലൗഡിയോ ടാപിയ മെസ്സി ഒട്ടും നിരാശനാകേണ്ടതില്ലെന്നും വ്യക്തമാക്കി.
മെസ്സിയുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം ബൊളീവിയക്കെതിരേ 2-0ത്തിനു തോറ്റതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത അവതാളത്തിലായിരിക്കുകയാണ്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മെസ്സിയില്ലാതെ കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റു. നാലു മത്സരങ്ങളില്‍ വിലക്കു വന്നതോടെ ഇനിയുള്ള അര്‍ജന്റീനയുടെ മൂന്നു മത്സരങ്ങളിലും മെസ്സിക്കു കളിക്കാന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."