ജനകീയ ഡോക്ടര്‍ ഡോ. പി.കെ ചാക്കോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
പേരാമ്പ്ര: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും ജില്ലാ സഹകരണ ആശുപത്രി മുന്‍ സൂപ്രണ്ടുമായ ഡോ. പി.കെ ചാക്കോയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി.
കോഴിക്കോട്ടെ വസതിയില്‍ നിന്ന് ഉച്ചയോടെ മൃതദേഹം പടത്തുകടവ് ഹോളി ഫാമിലി പള്ളിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ എം.കെ രാഘവന് എം.പി, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് ഉള്‍പ്പെടെ നൂറുകണക്കിന് പേര് അന്തിമോപചാരം അര്‍പ്പിച്ചു.
പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് നാലോടെ ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു.
കെ.പി.സി.സി മെംബര്‍മാരായ കെ. രാമചന്ദ്രന് മാസ്റ്റര്‍, കെ. ബാലനാരായണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സത്യന് കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി സരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സൈറാബാനു, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, പി.എം പ്രകാശന്, പി.എസ് സുനില്‍കുമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."