HOME
DETAILS

നിപാ: മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

  
backup
June 03 2018 | 06:06 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

 


മുക്കം: നിപാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ വൈറസ് പടരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ നടപ്പിലാക്കി തുടങ്ങി. വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കനത്ത ജാഗ്രതയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭീതി നിഴലിക്കുന്നുണ്ട്.
ജനങ്ങള്‍ ഇന്നലെയും പുറത്തിറങ്ങാന്‍ മടിച്ചു. മലയോര മേഖലയിലെ പ്രധാന അങ്ങാടികളായ മുക്കം, തിരുവമ്പാടി, ഓമശ്ശേരി എന്നിവിടങ്ങളിലെല്ലാം പൊതുവേ ആളുകള്‍ കുറവായിരുന്നു. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ കൂടുതല്‍ എത്തുന്നതിനാല്‍ മുസ്‌ലിം പള്ളികള്‍ക്ക് അധികൃതര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
മിക്ക പള്ളികളിലും ഹൗളുകള്‍ ഒഴിവാക്കി ടാപ്പ് ഉപയോഗിച്ചാണ് വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്നത്. ബദര്‍ ദിനമായ ഇന്നലെ നടന്ന ആണ്ട് നേര്‍ച്ചകളും കനത്ത ജാഗ്രതയിലാണ് നടന്നത്. ആളുകള്‍ കൂടുതലായി ഒത്തുകൂടുന്ന നോമ്പ് തുറകള്‍, മത പ്രഭാഷണങ്ങള്‍, മറ്റു പൊതു പരിപാടികള്‍ അടക്കമുള്ളവയ്ക്ക് കനത്ത നിയന്ത്രണമാണ് നിലവിലുള്ളത്.
പല സംഘടനകളും നടത്താനിരുന്ന സമൂഹ നോമ്പുതുറകള്‍ അടക്കമുള്ള ഭൂരിഭാഗം പരിപാടികളും റദ്ദാക്കി. മലയോരമേഖലയിലെ വ്യാപാരരംഗത്തും കനത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മേഖലയിലെ ഭൂരിഭാഗം ആശുപത്രികളിലും ജനങ്ങള്‍ എത്താന്‍ മടിക്കുകയാണ്. അതിനാല്‍ പല ആശുപത്രികളിലും ആളുകളുടെ എണ്ണം നന്നേ കുറവാണ്. ആളുകളുമായി ഇടപഴകേണ്ടി സാഹചര്യം വര്‍ധിക്കുന്നതിനാല്‍ ചില വ്യാപാരികള്‍ കടകള്‍ അടച്ചിടുന്നതായും ജീവനക്കാര്‍ അവധിയെടുക്കുന്നതായും കാണപ്പെടുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ ആരാധനാലയ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. കൊടിയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം പള്ളികളില്‍ അംഗശുദ്ധി വരുത്തുന്നതിനായി ടാപ്പ് മാത്രം ഉപയോഗിക്കാനും സമൂഹ നോമ്പ് തുറകളും റമദാന്‍ മാസത്തിലെ പ്രത്യേക ക്ലാസുകളും പരമാവധി ഒഴിവാക്കുവാനും തീരുമാനമായി.
നിപാ വൈറസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രദേശത്ത് ഇപ്പോഴും ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. കെ.പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, സത്താര്‍ കൊളക്കാടന്‍ സംസാരിച്ചു. കാരശ്ശേരി പഞ്ചായത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പാറയിലെ കള്ള്ഷാപ്പ് താല്‍കാലികമായി അടച്ചു. നിപാ ഭീതിയെ തുടര്‍ന്ന് കള്ള്ഷാപ്പ് നാട്ടുകാര്‍ ഇടപെട്ട് അടപ്പിക്കുകയായിരുന്നു. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പില്‍ നിരവധി ആളുകള്‍ വെറുതേ വരാറുണ്ടായിരുന്നു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതൊഴിവാക്കാനാണ് കള്ളു ഷാപ്പ് അടപ്പിച്ചതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ തേക്കുംകുറ്റി ആശുപത്രിയില്‍ ടോക്കണ്‍ സമ്പ്രദായവും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ വീടുകളിലും ബോധവല്‍ക്കരണ നോട്ടിസുകള്‍ ഉടനെ വിതരണം ചെയ്യുമെന്നും മുക്കത്തെ സിനിമ തിയറ്ററുകള്‍ പൂട്ടുന്ന വിഷയം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  7 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago