പായല്‍ നിര്‍മ്മാര്‍ജന യന്ത്രവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
കൊച്ചി:കുളങ്ങളും കായലുമൊക്കെ പായല്‍ പിടിച്ച് ഉപയോഗശൂന്യമാകുമെന്ന പേടിവേണ്ട ഇനി.പായലിനോട് മാത്രമല്ല, കുളവാഴയോടും പോള പായലിനോടുമൊക്കെ വിട പറയാന്‍ സമയമായെന്നാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പറയുന്നത്.
എറണാകുളം എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ എട്ടു പേരാണ് തങ്ങളുടെ ബിരുദതല പ്രൊജക്റ്റിന്റെ ഭാഗമായി പായല്‍ നിര്‍മ്മാര്‍ജന യന്ത്രം നിര്‍മ്മിച്ചിരിക്കുതന്ന്. ജലത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യങ്ങളുടെ പ്രജനത്തിനും വളര്‍ച്ചയ്ക്കും പോളപായലിന്റെയും കുളവാഴ പോലെയുള്ള സസ്യങ്ങളുടെയും ക്രമാതീതമായ വളര്‍ച്ച കടുത്ത ഭീഷണിയാവുന്ന സാഹചര്യത്തിലാണ് നൂതനമായ ആശയവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുള്ളത്.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനായ സാബിത് ഉമറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റാഷിദ്, അജിത്കുമാര്‍, സഫ്‌വാന്‍ പി.എച്ച്, നസറുദ്ദീന്‍ പി.എന്‍, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് ഹാഫിസ്, എ.രാഹുല്‍ എന്നിവരാണ് ഈ ദൗത്യത്തിന് പിന്നില്‍. ഒരു മണിക്കൂറില്‍ 300 കിലോഗ്രാം വരെ പായലും ഇതര മാലിന്യങ്ങളും ശേഖരിക്കാന്‍ ഈ യന്ത്രത്തിന് കഴിയും. അതായത് എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ 2.5 ടണ്‍ വരെ മാലിന്യങ്ങള്‍ ഒരു ജലാശയത്തില്‍ നിന്നും ശേഖരിക്കാന്‍ യന്ത്രത്തിനാവും.6 ലിറ്റര്‍ പെട്രോളും, യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാമാന്യ സങ്കേതിക പരിജ്ഞാനമുള്ള ആളുമാണ് ഇതിനായി വേണ്ടത്.
എന്‍ജിന്‍, ബാര്‍ജ്, കവെയര്‍ എന്നീ മൂന്ന് പ്രധാന ഘടകങ്ങളാണ് ഇതിലുള്ളത്. 100 സി.സി ശക്തിയുള്ള ഇരുചക്ര വാഹനത്തിന്റെ പെട്രാള്‍ എന്‍ജിനാണ് യന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കവെയര്‍ യൂനിറ്റും അതുള്‍കൊള്ളുന്ന ബാര്‍ജും ചലിക്കുന്നത് ഈ എന്‍ജിനില്‍ നിന്നും ലഭിക്കുന്ന പവര്‍ ഉപയോഗപ്പെടുത്തിയാണ്.
സിലിണ്ടറിന്റെ ആകൃതിയിലുള്ള ആറ് പ്ലാസ്റ്റിക് ബാരലുകള്‍ രണ്ടു വീതം സമാന്തരമായി വിന്യസിച്ച്, സ്റ്റീല്‍ പൈപ്പുകളില്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളില്‍ 12 മില്ലിമീറ്റര്‍ കനമുള്ള മറൈന്‍ പ്ലൈവുഡ് കൊണ്ട് തീര്‍ത്തിരിക്കുന്ന പ്ലാറ്റ്‌ഫോം ഉള്‍കൊള്ളുന്ന ഭാഗമാണ് ബാര്‍ജ് യൂണിറ്റ്. 700 കിലോഗ്രാം ആണ് യന്ത്രത്തിന്റെ ആകെ ഭാരം. 90,000 രൂപയാണ് യന്ത്രം നിര്‍മ്മിക്കാനായി വിദ്യാഥികള്‍ക്ക് ചെലവായത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം വ്യാവസായിക അടിസ്ഥാനത്തില്‍ ഈ യന്ത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം . ഇതിനായി വ്യാവസായിക ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും പേറ്റന്റ് നേടിയെടുക്കുവാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലുമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."