നിപാ ഭീതിയില്‍ ജനം: അനധികൃത പന്നിഫാം അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍
മുക്കം: മേഖലയില്‍ നിപാ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് കൂടാംപൊയിലില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാം പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നതായി പരാതി.
ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും മുക്കം പൊലിസും ആവശ്യപ്പെട്ടിട്ടും അനധികൃതമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാം അടച്ചുപൂട്ടാന്‍ ഉടമ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കുടുംബങ്ങള്‍ താമസിച്ചു വരുന്ന മേഖലയിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
നിപാ വൈറസ് ഭീതിയുള്ളതിനാല്‍ ജനങ്ങളിപ്പോള്‍ വലിയ പേടിയോടെയാണ് ഇവിടെ കഴിയുന്നത്. പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പതിവാെണന്നും ഭക്ഷണാവശിഷ്ടങ്ങള്‍ തുറസായ സ്ഥലത്ത് വച്ച് നല്‍കുന്നത് മൂലം രൂക്ഷമായ ദുര്‍ഗന്ധത്തോടൊപ്പം രോഗഭീതിയും നിലനില്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
2017 ഒക്ടോബറില്‍ 83 കുടുംബങ്ങള്‍ പേരെഴുതി ഒപ്പിട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി ഫാം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."