HOME
DETAILS
MAL
വിശ്വാസം വ്രണപ്പെടാത്ത മുന്‍കരുതലുകള്‍ സ്വീകരിക്കണം: കലക്ടര്‍
backup
June 03 2018 | 06:06 AM
കോഴിക്കോട്: നിപാ വൈറസ് പടരാതിരിക്കാനും കൂടുതല്‍ മുന്‍കരുതലുകളെടുക്കാനുമായി കലക്ടര്‍ യു.വി ജോസ് വിവിധ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നോമ്പുകാലത്തെ ഏത് വിധേനയുമുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ആഘോഷങ്ങളിലെ അംഗ സംഖ്യ കുറക്കാനും മതനേതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
രോഗബാധ തടയാന്‍ ഹൗള് ഉപയോഗം കുറക്കാനും ദേഹശുദ്ധി വരുത്താന്‍ ടാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും മുസ്ലിം മത വിശ്വാസികള്‍ക്ക് നിര്‍ദേശം നല്കി. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുരോഹിതന്മാര് ശ്രദ്ധിക്കണം.
കുര്‍ബാനകളിലും മറ്റ് പ്രാര്‍ഥനാ യോഗങ്ങളിലും നിലവിലെ സാഹചര്യത്തിന്റെ നിജസ്ഥിതി വിശ്വാസികളെ പറഞ്ഞ് മനസിലാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വിവിധ മത നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."