HOME
DETAILS
MAL
തൊഴിൽ കരാർ അവസാനിച്ച വിദേശികൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കുമെന്ന് സഊദി
backup
April 01 2020 | 14:04 PM
റിയാദ്: തൊഴിൽ കരാർ അവസാനിച്ച വിദേശികൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കുമെന്ന് സഊദി. കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസുകൾ നിർത്തിവെച്ചതോടെ സഊദിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ആശ്വാസമായാണ് പുതിയ സമീപനം.
മാനവ ശേഷി സാമൂഹിക മന്ത്രാലയമാണ് സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികള്‍ക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയത്. വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സഊദിയിൽ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തോട് സഊദി ഗവണ്മെന്റ് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."