വാഹനപണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന 24 മണിക്കൂര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി.
കണ്ണൂര്‍, എം.ജി, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്നത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ്(സ്‌കൂള്‍) പരീക്ഷ നാളത്തേക്കു മാറ്റി. സി.ഐ.ടിയു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നു സമിതി നേതാവ് പട്ടം ശശിധരന്‍ അറിയിച്ചു.
ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, ടെംപോ, ട്രെക്കര്‍, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികള്‍ പങ്കെടുക്കും.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തും.
അതേസമയം, ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."