തബ്‌ലീഗ് സമ്മേളനം നടന്നത് ലോക്ക്ഡൗണിനും മുന്‍പേ; അതിനു ശേഷം ലോക്‌സഭാ സമ്മേളനം പോലും നടന്നു, കേസെടുത്തതിന്റെ ഔചിത്യം മനസിലാകാതെ മര്‍ക്കസ് അധികൃതര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസ് അധികൃതര്‍ക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത് മാര്‍ച്ച് 24ന് നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞു പോയില്ലെന്ന കുറ്റം ചുമത്തി. മൗലാനാ സഅദ്, ഡോ. സീഷാന്‍, മുഫ്തി ഷെഹ്്‌സാദ്, എം ഐന്നാല്‍ 24ന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തീവണ്ടി ഗതാഗതം രാജ്യമെമ്പാടും റദ്ദാക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് മര്‍ക്കസിനുള്ളിലുള്ളവര്‍ കുടുങ്ങിയപ്പോയതെന്നാണ് മര്‍ക്കസുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
കുടുങ്ങിപ്പോയവരെ ഇവിടെ നിന്ന് മാറ്റാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ കത്തും മര്‍ക്കസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മതസമ്മേളനങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാര്‍ച്ച് 16നാണ്. മര്‍ക്കസില്‍ യോഗം നടന്നത് മാര്‍ച്ച് ആറിനും എട്ടിനുമാണ്. പോലിസ് പറയുന്നത് 13നും 15നുമാണെന്നാണ്. ഇത് അംഗീകരിച്ചാല്‍ പോലും 16ന് വന്ന ഉത്തരവ് ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി 15ന് നടന്ന യോഗത്തിനെതിരേ എങ്ങനെ കേസെടുക്കാന്‍ കഴിയുമെന്നും മര്‍കസ് അധികൃതര്‍ ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 24 വരെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം. ഡല്‍ഹിയില്‍ കെജ്‌റിവാള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് 22ന് രാത്രി മുതലാണ്. എന്നിട്ടും പാര്‍ലമെന്റ് സമ്മേളനം നടന്നു. കെജ്‌റിവാള്‍ സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം നടന്നത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂവിനും ഡല്‍ഹിയില്‍ കെജ്‌റിവാള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനും ശേഷം. ഈസമയമൊക്കെയും കൊറോണ പ്രോട്ടോക്കോളുണ്ടായിരുന്നു. മാര്‍ച്ച് 15ന് ലണ്ടനില്‍ നിന്നെത്തിയ ശേഷമാണ് ബോളിവുഡ് ഗായിക കനികാ കപൂര്‍ ലഖ്‌നോയില്‍ രാഷ്ട്രീയക്കാരെയും ഉന്നതരെയും വിളിച്ച് പാര്‍ട്ടി നടത്തിയത്. പങ്കെടുത്തത് എം.പിമാരും എം.എല്‍.എമാരും അടക്കം 300ലധികം പേര്‍. പിന്നാലെ കനികക്ക് കൊറോണ സ്ഥിരീകിച്ചു. വിരുന്നില്‍ പങ്കെടുത്തവര്‍ പാര്‍ലമെന്റില്‍ വന്നിരുന്നു. ഈ ഘട്ടത്തില്‍ രാഷ്ട്രപതി ഭവനിലും വിരുന്ന് നടന്നു. പിന്നീട് കൊറോണ പേടിച്ച് ക്വാറന്റീനില്‍ പോയ ചിലര്‍ അതിലും പങ്കെടുത്തിരുന്നു.
മാര്‍ച്ച് 20നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവയ്ക്കുന്നത്. അതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാറിന്റെ അധികാരമേല്‍ക്കലും ആഘോഷങ്ങളും കൂടിച്ചേരലുകളും നടക്കുന്നത് കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോഴാണ്. ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്തും ആഘോഷം നടന്നു. കൊറോണ കാരണം നിയമസഭാ സമ്മേളനം കമല്‍നാഥ് നീട്ടിവച്ചപ്പോള്‍ ഗവര്‍ണറും കോടതിയും ഉടന്‍ ചേരാനാണ് ഉത്തരവിട്ടത്. മാര്‍ച്ച് എട്ടിനും പത്തിനും നടന്ന മര്‍ക്കസിലെ സമ്മേളനത്തില്‍ 3500 ആളുകളുണ്ടായിരുന്നു. കൊറോണ പടരുന്നതിനാല്‍ 1000 പേരൊഴികെ ബാക്കിയുള്ളവരെ പറഞ്ഞുവിട്ടു. ബാക്കിയുള്ളവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോകേണ്ടവരാണ്. പോകാനൊരുങ്ങുമ്പോഴാണ് തീവണ്ടി ഗതാഗതം നിര്‍ത്തുന്നത്. പിന്നാലെ ജനതാ കര്‍ഫ്യു. അതു കഴിഞ്ഞ അന്ന് രാത്രി ഡല്‍ഹിയില്‍ കെജ്‌റിവാള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നാലെ രാജ്യമെമ്പാടും ലോക്ക്ഡൗണും.
സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പൊലിസ് അധികൃതരെയും സമീപിച്ചു. ഇവര്‍ക്കായി ഒരുക്കിയ 17 വാഹനത്തിന്റെയും അതിന്റെ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കി. എന്നാല്‍ അനുമതി നല്‍കിയില്ല. 25ന് തഹസ്സില്‍ദാര്‍ മെഡിക്കല്‍ സംഘത്തോടൊപ്പം മര്‍ക്കസ് സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. അവരോട് സമ്പൂര്‍ണമായി മര്‍ക്കസ് സഹകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മര്‍ക്കസിലെത്തി. അന്നും വാഹനം പുറപ്പെടാന്‍ തങ്ങള്‍ അനുമതി തേടിയതാണ്. 27നാണ് ആറുപേരെ പരിശോധനക്ക് കൊണ്ടുപോകുന്നത്. 28ന് എസ്.എച്ച്.ഒ എത്തി 33 പേരെ കൊണ്ടുപോയി. ഈ ഘട്ടത്തിലെല്ലാം അധികൃതരോട് സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മര്‍ക്കസ് അധികൃതര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."