HOME
DETAILS

ശശീന്ദ്രന്‍ തിരിച്ചുവരുമോ അതോ തോമസ് ചാണ്ടിയോ; എന്‍.സി.പിയില്‍ ആശയക്കുഴപ്പം

  
backup
March 31 2017 | 02:03 AM

%e0%b4%b6%e0%b4%b6%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81

തിരുവനന്തപുരം: മംഗളം ചാനലിന്റെ ഏറ്റുപറച്ചിലോടെ മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ എന്‍.സി.പിക്ക് ആശയക്കുഴപ്പം. ശശീന്ദ്രന്‍ രാജിവച്ച സ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദേശിക്കാന്‍ കഴിഞ്ഞദിവസം എന്‍.സി.പി തീരുമാനിച്ചിരുന്നു. ഇന്ന് 11.30ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇത് ഉന്നയിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് വാര്‍ത്തയില്‍ തെറ്റുപറ്റിയെന്നു പറഞ്ഞ് മംഗളം ചാനല്‍ രംഗത്തെത്തിയത്.

ശശീന്ദ്രന്‍ തന്നെ മന്ത്രിയാവുമെന്നാണ് എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍ പറയുന്നത്. തെറ്റില്‍ നിന്നു മുക്തമായാല്‍ മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജന്റെയും എല്‍.ഡി.എഫിന്റെയും നിലപാടു കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി നേതാക്കള്‍ ഒന്‍പതര മണിക്ക് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇതില്‍ എന്‍.സി.പി നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

തെറ്റ് ഏറ്റുപറയാന്‍ ചാനല്‍ തയ്യാറായത് നല്ല കാര്യമാണെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. കുടുംബാംഗങ്ങള്‍ തന്നോടൊപ്പം നിന്നുവെന്നും മറ്റു മാധ്യമങ്ങളും സാംസ്‌കാരി പ്രവര്‍ത്തകരും തന്നോടൊപ്പമുണ്ടായതാണ് ചാനലിനെ തിരുത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരാതി പറയാന്‍ വന്ന വീട്ടമ്മയോടെ ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു മംഗളത്തിന്റെ വാര്‍ത്ത. എന്നാല്‍ തേന്‍കെണിയൊരുക്കി മാധ്യമപ്രവര്‍ത്തക മന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു. ഇതോടെയാണ് ചാനല്‍ മാപ്പു പറഞ്ഞ് പരസ്യമായി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  5 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  6 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  40 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago