HOME
DETAILS

എന്‍ജിനീയറിങ് സ്വപ്‌നവുമായി രോഗക്കിടക്കയിലുള്ള ശാലിനിക്ക് അമ്മ വൃക്ക നല്‍കും, പക്ഷേ...

  
backup
June 03 2018 | 06:06 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b5%e0%b5%81

 

ആലത്തൂര്‍: പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് 85 ശതമാനം മാര്‍ക്കോടെ പാസായ എരിമയൂര്‍ ചാത്തങ്കോട്ടെ ശാലിനിക്ക് (18) ഐ.ടി.എന്‍ജിനീയറാവുകയെന്നതാണ് ജീവിതാഭിലാഷം.കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട് വളര്‍ത്തുന്ന അച്ഛനും അമ്മക്കും വിശ്രമേകാന്‍ നല്ല ജോലി നേടണം. മൂന്ന് മാസം മുമ്പുവരെ അവളുടെ സ്വപ്നങ്ങള്‍ക്ക് നിറമേറെയായിരുന്നു. ഇപ്പോള്‍ ആസ്പത്രിയിലെ കിടക്കയില്‍ അവളുടെ സ്വപ്നങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. പ്ലസ്ടു പരീക്ഷ എഴുതുന്ന സമയത്താണ് ശാലിനിക്ക് ശാരീരികാസ്വസ്ഥതകള്‍ പ്രകടമായത്. ആലത്തൂര്‍ താലൂക്കാസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉടന്‍ പ്രവേശിപ്പിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. രോഗ പീഡകളോട് മത്സരിച്ച് അവള്‍ പരീക്ഷകള്‍ എഴുതി തീര്‍ത്തു.പ ിന്നെ ഇന്നോളം ആസ്പത്രി വാസം തന്നെ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിലൊരിക്കല്‍ ഡയാലിസിസ് നടത്തിവരികയാണ്.ചുമട്ടുതൊഴിലാളിയായ അച്ഛന്‍ നാരായണന് ആരോഗ്യപ്രശ്‌നം മൂലം സ്ഥിരം ജോലിക്കു പോകാന്‍ കഴിയുന്നില്ല. അമ്മ ഷര്‍മ്മിള കൂലിപ്പണി ചെയ്തിരുന്നു. മകളോടൊപ്പം ആസ്പത്രിയില്‍ നില്‍ക്കേണ്ടതിനാല്‍ ഇപ്പോള്‍ അവര്‍ക്കും ജോലിക്ക് പോകാന്‍ പറ്റാതായി. ശാലിനിയുടെ സഹോദരി മാലിനി ഈ വര്‍ഷം ഒമ്പത് എപ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി.പാസായത്. ഇവളുടെ തുടര്‍ പഠനവും പ്രതിബന്ധം നേരിടുകയാണ്.
ഏഴ് സെന്റ് സ്ഥലവും രാജീവ് ഗാന്ധി ദശലക്ഷ ഭവന പദ്ധതിയില്‍ ലഭിച്ച ചെറിയ ഓട്ടുപുരയും മാത്രമാണ് കുടുംബത്തിന്റെ ആകെ സമ്പാദ്യം. മകള്‍ക്ക് വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണ്. രക്തഗ്രൂപ്പ് പരിശോധനയില്‍ ഇത് ചെരുമെന്നാണ് കാണുന്നത്. പക്ഷേ ശസ്ത്രക്രിയയ്കും തുടര്‍ചികിത്സകും മരുന്നിനും ലക്ഷങ്ങള്‍ വേണ്ടിവരും. ചാത്തങ്കോട്ടെ ഇവരുടെ അയല്‍വാസികള്‍ ചികികിത്സ സഹായ നിധി സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. മുന്‍ ഗ്രാമ പഞ്ചായത്തംഗം അബ്ദുള്‍ റസാഖ് കണ്‍വീനറും വാര്‍ഡംഗം രമ്യ ശിവദാസ് കണ്‍വീനറുമായി സഹായ സമിതി രൂപവത്കരിച്ചു. ഫോണ്‍: 9846956080.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago