എന്‍.ആര്‍.ഐകള്‍ക്ക് നിയമപ്രകാരം ആധാറില്ല; എടുത്തവര്‍ക്കെതിരേ നിയമനടപടിയുണ്ടാകുമോ?- പാണ്ഡെ വിശദീകരിക്കുന്നു
ആധാര്‍ കാര്‍ഡുള്ള എന്‍.ആര്‍.ഐകള്‍ക്ക് പ്രശ്‌നമുണ്ടാവുമെന്നാണ് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. അതായത് എന്‍.ആര്‍.ഐകള്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതില്ലെന്നാണ് പറഞ്ഞുവന്നത്. എങ്കില്‍ പാന്‍ കാര്‍ഡ്, റെയില്‍വ്വേ റിസര്‍വ്വേഷന്‍ തുടങ്ങി ആധാര്‍ നിര്‍ബന്ധമാക്കപ്പെട്ട സേവനങ്ങള്‍ ഇവര്‍ക്ക് എങ്ങനെ ലഭ്യമാവുമെന്ന കാര്യം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
നാട്ടിലേക്ക് പണമയക്കാന്‍ എന്‍.ആര്‍.ഐകള്‍ക്ക് ആധാര്‍ വേണോ, ചിലര്‍ ആധാര്‍ എടുത്തിട്ടുണ്ടെങ്കിലും അധികം പേരും സ്വന്തമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് പാണ്ഡേ നിയമം വിശദീകരിച്ചത്.
എന്‍.ആര്‍.ഐകള്‍ക്ക് നിലവില്‍ ആധാറില്ലെന്നും 'ഇന്ത്യക്കാര്‍ക്കു മാത്രം' എന്ന് അപേക്ഷയില്‍ പ്രത്യേകം പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ എന്‍.ആര്‍.ഐകള്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. അവര്‍ക്ക് നിമയപരമായി അതോറിറ്റി ആധാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആധാര്‍ എടുത്ത എന്‍.ആര്‍.ഐകള്‍ക്കെതിരേ നടപടിയെടുക്കണമോയെന്ന് നിയമത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും പാണ്ഡെ പറഞ്ഞു. 'നടപടിയെടുക്കണോ വേണ്ടയോ എന്ന് ആധാര്‍ ആക്ടില്‍ പരാമര്‍ശിക്കുന്നില്ല''- പാണ്ഡെ പറഞ്ഞു. എന്‍.ആര്‍.ഐകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും നിയമം പറയുന്നില്ല. ഇവര്‍ക്ക് റെയില്‍വ്വേ, ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാന്‍ കാര്‍ഡുള്ളവര്‍ ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു വന്നതിനു പിന്നാലെയാണ് പ്രവാസികളുടെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി പാണ്ഡെ രംഗത്തെത്തിയത്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിലൊന്നും എന്‍.ആര്‍.ഐകളുടെ കാര്യത്തില്‍ പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."