വിക്‌ടോറിയ റോഡിലെ ചെടികള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു
നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതിയില്‍ വിക്‌ടോറിയ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ക്രമാതീതമായി വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു. വളരെ വീതികുറഞ്ഞ ഈ പ്രദേശത്തെ ടാര്‍ റോഡിലേക്കാണ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത്.
ഇത് കാരണം പ്രസ്തുത റോഡില്‍ ജിപ്പോ കാറോ പോയാല്‍ പോലും എതിരെ വരുന്ന ഇരുചക്രവാഹനത്തിനോ, കാല്‍ നടക്കാര്‍ക്കോ ഒതുങ്ങി നില്‍ക്കാല്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് കാണപ്പെടുന്നത്. പാലക്കാട് ഡിപ്പോയില്‍നിന്നും ദിനംപ്രതി മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളാണ് വിക്‌ടോറിയയിലേക്ക് സര്‍വിസ് നടത്തുന്നത്.
തുതംപാറ, റോസറി, പകുതി പാലം, അലക്‌സാണ്ട്രിയ, ബ്രൂക്ലന്‍ണ്ട്, പോത്തുമല എന്നീ പ്രദേശങ്ങളിലെ നിവാസികള്‍ വിക്‌ടോറിയ എത്തിയാണ് ബസില്‍ കയറുന്നത്. കടുത്ത മൂടല്‍ മഞ്ഞ് ഉളള സമയത്ത് കാട്ടാനയുള്‍പടെ ഉളള മൃഗങ്ങള്‍ റോഡ് അരികില്‍ നിന്നാല്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉളളത്. ഈ പ്രദേശത്തേ നിവാസികള്‍ പേടിയോടെയാണ് വിക്‌ടോറിയയില്‍ ഉളള റേഷന്‍കടയ്ക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ വൈകുന്നേരങ്ങളില്‍ എത്തുന്നത്.
പ്രസ്തുത പാഴ്‌ചെടികള്‍ വെട്ടിമാറ്റാന്‍ പി.ഡബ്ല്യു.ഡി അധികൃതരോ ഗ്രാമപഞ്ചായത്തോ, എസ്റ്റേറ്റ് മാനേജ്‌മെന്റോ യാതൊരു നടപടിയും സ്വീകരിക്കാത്തത് പൊതുജനങ്ങളെ വളരെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കുവാന്‍ തീരുമാനിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."