മഞ്ഞുരുകുന്നു: ഉത്തരകൊറിയ തടവിലാക്കിയ മലേഷ്യക്കാരെ വിട്ടയച്ചു
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിങ് ജോങ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് മലേഷ്യയും ഉ. കൊറിയയും തമ്മിലുള്ള ശീതസമരത്തിന് അവസാനമാവുന്നു. ഒമ്പത് മലേഷ്യന്‍ പൗരന്മാരെ ഉത്തരകൊറിയ നാട്ടിലേക്ക് തിരിച്ചയച്ചു.
ഇന്നു രാവിലെ നാട്ടില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലേഷ്യയുടെ ഉത്തരകൊറിയയിലെ അമ്പാസഡര്‍ മുഹമ്മദ് നൂര്‍ അസ്റിന് മുഹമ്മദ് സെയിനും ഉള്‍പെടുന്നു.
പ്രശ്നം ആരംഭിച്ചതു മുതല്‍ നാട്ടിലേക്കു തിരികെ പോവാനുള്ള അനുമതി ഇവര്‍ക്ക് നിഷേധിച്ചിരുന്നു. എന്നാല്‍ കൊറിയന്‍ അധികൃതര്‍ തങ്ങളോട് മാന്യമായാണ് പെരുമാറിയിരുന്നതെന്നും സാധാരണ രീതിയിലുള്ള ജീവിതം നയിക്കാന്‍ അനുവദിച്ചിരുന്നുവെന്നും മുഹമ്മദ് നൂര്‍ പറഞ്ഞു.
മകിങ് നോമിന്റെ വധവുമായി ബന്ധപ്പെട്ട് തടവിലായ ഉത്തരകൊറിയന്‍ പൗരന്മാരെ വിട്ടയക്കാന്‍ തയാറാണെന്ന് മലേഷ്യ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കിങ് നോമിന്റെ ഭൗതിക ശരീരവും കൊറിയക്ക് കൈമാറും.
ഫെബ്രുവരി 13നാണ് വിമാനത്താവളത്തില്‍ വെച്ച് നോം കൊല്ലപ്പെടുന്നത്. വിഷാംശം ശരീരത്തിലേറ്റായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ കിങ് ജോങ് ഉന്നിന്റെ കൈകളാണെന്നാണ് മലേഷ്യ ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."